ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവായത്.

ജില്ലയിലെ തഹസിൽദാർ മഴക്കെടുതി സാഹചര്യം വിശദീകരിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.