ട്രഷറികളില്‍ ശനിയാഴ്ച നമ്പര്‍ നിയന്ത്രണമില്ല; എല്ലാ പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ചു

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ എല്ലാ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ച്‌ ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കി.

എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിലവിലെ ക്രമീകരണം തുടരും. ശനി പ്രവൃത്തി ദിനമാക്കിയത് കണക്കിലെടുത്താണ് ഈ മാറ്റം.