തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ പാര്‍ട്ടി തീരുമാനം. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്‌സണാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കെ കെ ലതികയെ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണാക്കും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ ആയിരുന്ന കെ വരദരാജനെ കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പുതിയ പ്രസിഡന്റ് എത്തും. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സിപിഎം തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തേ നല്‍കിയിരുന്നു.