ബൈക്ക്​ യാത്രികനെ തടഞ്ഞ്​ 1.2 കിലോ സ്വര്‍ണം കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

കോ​ഴി​ക്കോ​ട്​: ബൈക്ക്​ യാത്രികനെ തടഞ്ഞ്​ ഒ​രു കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​ക്ക​ട്ടി ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ക​​ക്കോ​ടി മൂ​​ട്ടോ​ളി സ്വ​ദേ​ശി​ കെ.​കെ. ല​തീ​ഷി​നെ​യാ​ണ്​ (37) ക​സ​ബ പൊ​ലീ​സ്​ അ​റ​സ്​​റ്റു ​ചെ​യ്​​ത​ത്. സെ​പ്​​റ്റം​ബ​ര്‍ 20ന്​ ​രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം.

ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​നു​ സ​മീ​പം ലി​ങ്ക്​ റോ​ഡി​ലെ സ്വ​ര്‍​ണ ഉ​രു​ക്കു​ശാ​ല​യി​ല്‍ നി​ന്നും മാ​ങ്കാ​വി​ലെ താ​മ​സ​സ്​​ഥ​ല​​ത്തേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 1.2 കി​ലോ​ഗ്രാം സ്വ​ര്‍​ണം ബം​ഗാ​ള്‍ വ​ര്‍​ധ​മാ​ന്‍ സ്വ​ദേ​ശി റം​സാ​ന്‍ അ​ലി​യി​ല്‍​ നി​ന്നാ​ണ് സംഘം​ ക​വ​ര്‍​ന്നെടുത്തത്.

നാ​ലു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ എ​ട്ടം​ഗ സം​ഘ​മാ​ണ്​ സ്വ​ര്‍​ണം ക​വ​ര്‍​ന്ന​തെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ വി​വി​ധ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​യ​ട​ക്കം സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച ചി​ല സൂ​ച​ന​ക​ളി​ല്‍ നി​ന്നാ​ണ്​ പ്ര​തി​ക​ളി​ലൊ​രാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്​​ത പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തോ​​ടെ കേ​സി​ലെ മ​റ്റു പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കുമെ​ന്നാ​ണ്​ പൊ​ലീ​സിന്റെ​ പ്ര​തീ​ക്ഷ. ടൗ​ണ്‍ അ​സി. ക​മീ​ഷ​ണ​ര്‍ പി. ​ബി​ജു​രാ​ജിന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​സ​ബ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ എ​ന്‍. പ്ര​ജീ​ഷാ​ണ്​ കേ​സ്​​ ​അ​ന്വേ​ഷണം നടത്തുന്നത്.