ആ​ദി​വാ​സി യു​വാ​വി​നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; വനംവ​കു​പ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ആ​ദി​വാ​സി യു​വാ​വി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ന്‍​ഷ​ന്‍. താ​മ​ര​ശ്ശേ​രി റേ​ഞ്ചി​ലെ സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ സി.​എ​സ്. വേ​ണു​വി​നെ​യാ​ണ് സ​സ്പെ​ന്‍​ഡ്​ ചെ​യ്​​ത​ത്. ച​ന്ദ​ന​മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്താനായിരുന്നു ശ്രമം.

പ​ഴൂ​ര്‍ ക​ണ്ണ​ങ്കോ​ട് കാ​ടം​കൊ​ല്ലി കോ​ള​നി​യി​ലെ സു​ഭാ​ഷിനെയാണ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സുഭാഷിന്റെ വാ​ഹ​ന​ത്തി​ല്‍ ച​ന്ദ​ന​ത്ത​ടി​ക​ള്‍ ഒ​ളി​പ്പി​ച്ചു​വെക്കുകയായിരുന്നു. ക​ണ്ണൂ​ര്‍ നോ​ര്‍​ത്തേ​ണ്‍ സ​ര്‍​ക്കി​ള്‍ ചീ​ഫ് ഫോ​റ​സ്​​റ്റ്​ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ടി.​കെ. വി​നോ​ദ് കു​മാ​റാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്.

ഇതേ ​കേ​സി​ല്‍ കു​ട്ട​ന്‍ എ​ന്ന യു​വാ​വ് നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഇ​യാളാണ് വേണുവിനെതിരെ മൊ​ഴി നല്‍കിയത്. തു​ട​ര്‍​ന്ന് തോ​ട്ടാ​മൂ​ല ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് കൈ​മാ​റി.

കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത് ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 28നാ​ണ്. സു​ഭാ​ഷിന്റെ വാ​ഹ​ന​ത്തി​ല്‍ ​നി​ന്ന്​ ര​ണ്ട് ച​ന്ദ​ന​മു​ട്ടി​ക​ള്‍ വ​നം​വ​കു​പ്പ് ക​ണ്ടെ​ടു​ത്തി​രു​ന്നു. തുടര്‍ന്ന് സു​ഭാ​ഷി​നെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നതിനെ തു​ട​ര്‍​ന്നാ​ണ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വ​നം​വ​കു​പ്പ് നി​ര്‍​ബ​ന്ധി​ത​മാ​യ​ത്. വേ​ണു​വി​ന് സു​ഭാ​ഷി​നോ​ടു​ള്ള മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് ക​ള്ള​ക്കേ​സി​ല്‍ പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലേക്ക് നയിച്ചത്.