നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവർത്തകനുമായ ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ്(ആലപ്പി ലത്തീഫ്- 85) അന്തരിച്ചു. തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയിൽ എത്തുന്നത്.

ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയവയുൾപ്പെടെ 50-ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. പിന്നീട് ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തുവ്യാപാരം നടത്തുകയായിരുന്നു.

ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ(ദുബായ്). മരുമക്കൾ: ഷാജി(ദുബായ്), കെ.എസ്. അനീഷ(ട്രേഡിങ് കമ്പനി, ആലപ്പുഴ), മുംതാസ്(വിവൺ ഹോസ്പിറ്റൽ). ഖബറടക്കം ആലപ്പുഴ മസ്താൻപള്ളി കിഴക്കേ ജുമാമസ്ജിദിൽ നടത്തി.