കോട്ടയം: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷൻ ശിപാർശ അംഗീകരിക്കാനാവില്ലെന്ന് ഓര്‍ത്തോഡോക്സ് സഭ. തര്‍ക്കമുണ്ടാകുന്ന പള്ളികളില്‍ ഹിതപരിശോധന നടത്തണമെന്ന കെ.ടി തോമസ് കമ്മീഷന് ശിപാര്‍ശ ഓര്‍ത്തോഡോക്സ് സഭ തള്ളി.
സമവായമുണ്ടാക്കാന്‍ കോടതി പറഞ്ഞിട്ടില്ല എന്നും സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും മലങ്കര സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ടുള്ള നിയമ നിർമാണത്തിന് സാധുതയില്ല. സർക്കാർ നിയമ നിർമാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.