തളിപ്പറമ്ബ് സിപിഎംമ്മില്‍ വിഭാഗീയത; 102 വെട്ടില്‍ തീര്‍ക്കും ; നേതാവിന് വധഭീഷണി

കണ്ണൂര്‍ : തളിപ്പറമ്പ് സിപിഎം വി​ഭാ​ഗീ​യ​ത​യുടെ പേരില്‍ വിമത നേതാവിന് വധഭീഷണി. വി​മ​ത നേ​താ​വ് കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ​യും മ​ക​നെ​യും വ​ധി​ക്കു​മെ​ന്ന് ലഭിച്ച ഭീഷണിക്കത്തില്‍ വ്യക്തമാക്കുന്നു.

ത​ളി​പ്പ​റ​മ്പ് സ​ഖാ​ക്ക​ള്‍ എ​ന്ന പേ​രി​ലാ​ണ് മു​ര​ളീ​ധ​ര​ന് ത​പാ​ല്‍​വ​ഴി വീ​ട്ടി​ലേ​ക്ക് ര​ണ്ട് ക​ത്തു​ക​ള്‍ ല​ഭി​ച്ച​ത്. ഈ ​വ​രു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നേ നി​ന്നെ​യും നിന്റെ മ​ക​ന്‍ അ​മ​ലി​നെ​യും ഏ​ത് വി​ധേ​നെ​യും കൊ​ല്ലു​മെ​ന്നാ​ണ് ഭീ​ഷ​ണി. കൂ​ടാ​തെ ടി.​പി​യെ 51 വെ​ട്ടി​യെ​ങ്കി​ല്‍ 102 വെ​ട്ട​ണ​മെ​ന്ന് പ​റ​യു​ന്ന രീ​തി​യി​ലും ക​ത്ത് ല​ഭി​ച്ചെന്നു മുരളീധരന്‍ പറഞ്ഞു.