ന്യൂഡെൽഹി: ഭാരത് സീരീസ് ഏകീകൃത വാഹന രജിസ്ട്രേഷനോട് തണുപ്പൻ പ്രതികരണമെന്നു വിലയിരുത്തൽ. ഒക്ടോബർ 29വരെയുള്ള കണക്ക് അനുസരിച്ച് 137 വാഹനങ്ങളാണ് ആകെ രജിസ്റ്റർ ചെയ്തത്.
കേരളത്തിൽ ഇതുവരെയും ബിഎച്ച് സീരീസ് റജിസ്ട്രേഷൻ നടന്നിട്ടില്ല. 63 വാഹനങ്ങളുടെ റജിസ്ട്രേഷൻ നടന്ന ഒഡീഷയാണ് മുന്നിൽ. ഡെൽഹിയിൽ 39ഉം ഗോവയിലും രാജസ്ഥാനിലും 12 വീതവും ചണ്ഡീഗഡിൽ അഞ്ചും ഹിമാചൽപ്രദേശിൽ മൂന്നും മഹാരാഷ്ട്രയിൽ രണ്ടും ആൻഡമാൻ നിക്കോബാറിൽ ഒരു വാഹനവും റജിസ്റ്റർ ചെയ്തു.
സ്വകാര്യവാഹനങ്ങളുടെ സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാനാണ് രാജ്യമാകെ ഒറ്റ സംവിധാനം കൊണ്ടുവന്നത്. സെപ്റ്റംബർ 15 മുതൽ നടപ്പിൽ വന്നു. സംസ്ഥാനത്തിൻറെ നികുതി വരുമാനത്തിൽ കുറവുണ്ടാകുമെന്ന് കേരളം കേന്ദ്രസർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു.