രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടി; കോൺഗ്രസിന് മിന്നും ജയം

ജയ്പൂർ: രാജസ്ഥാനിലെ ദറിയവാദ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. കോൺഗ്രസ് സ്ഥാനാർഥി നാഗ്‌രാജ് മീനയാണ് മിന്നും ജയം സ്വന്തമാക്കിയത്. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നിട്ടും മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമാണ് അവർക്ക് സാധിച്ചത്. കോൺഗ്രസിന്റെ നാഗ്‌രാജ് മീന 69,703 വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥി തവർചന്ദ് 51,048 വോട്ടുകൾ സ്വന്തമാക്കി. ബിജെപി സ്ഥാനാർഥി കേദ് സിങ് മീനയക്ക് 46,415 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

അതേസമയം, രാജ്യത്തെ പതിമൂന്നു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ, ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസും തൃണമൂൽ കോൺഗ്രസും. ഭരണകക്ഷിയായ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ബംഗാളിൽ നാല് നിയമസഭ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിച്ചു.

ബിജെപിയുടെ സിറ്റിങ് സീറ്റ് ഉൾപ്പെടെ തൃണമൂൽ പിടിച്ചെടുത്തു. ബിജെപിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ദിൻഹാതയിൽ 1,21,890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിഎംസി സ്ഥാനാർഥി ഉദ്യാൻ ഗുഹ വിജയിച്ചത്.

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് വേണ്ടി ഭബാനിപ്പൂരിൽ എംഎൽഎ സ്ഥാനം രാജിവച്ച ശോഭൻദേബ് ചതോപാധ്യയ ഖർദ മണ്ഡലത്തിൽ നിന്ന് 94,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, അസമിൽ ഭരണകക്ഷിയായ ബിജെപി നേട്ടമുണ്ടാക്കി.

കർണാടകയിൽ ഓരോ സീറ്റുകളിൽ വീതം കോൺഗ്രസും ബിജെപിയും വിജയമുറപ്പിച്ചു. ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രതിഭ സിങ് വിജയിച്ചു. മേഘാലയയിൽ ഭരണകക്ഷിയായ എൻപിപിയും സഖ്യകക്ഷി യുഡിപിയും മൂന്നു സീറ്റുകളിൽ വിജയം ഉറപ്പിച്ചു.

ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടിയാണ്. കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ദാ​ദ്ര​ന​ഗ​ര്‍ ഹ​വേ​ലി, ഹി​മാ​ച​ലി​ലെ മാ​ണ്ഡി, മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ന്ദ്വ എ​ന്നീ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഖ​ന്ദ്വ​യി​ൽ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് മു​ന്നേ​റാ​നാ​യ​ത്.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ മാ​ണ്ഡി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തു. മാ​ണ്ഡി​യി​ൽ 8766 വോ​ട്ടി​ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​തി​ഭ സിം​ഗ് വി​ജ​യി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ വീ​ര ഭ​ഭ്ര സിം​ഗി​ന്‍റെ ഭാ​ര്യ​യാ​ണ് പ്ര​തി​ഭ.

ദാ​ദ്ര​ന​ഗ​ര്‍ ഹ​വേ​ലി മ​ണ്ഡ​ല​ത്തി​ൽ ശി​വ​സേ​ന​യു​ടെ ക​ലാ​ബെ​ൻ ദെ​ൽ​ക്ക​ർ 51,300 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ചു. ബി​ജെ​പി​യു​ടെ മ​ഹേ​ഷ് ഗാ​മി​തി​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്. മ​ഹാരാ​ഷ്ട്ര​യ്ക്ക് പു​റ​ത്ത് ശി​വ​സേ​ന​യു​ടെ ആ​ദ്യ വി​ജ​യ​മാ​ണി​ത്.

ഖ​ന്ദ്വ​യി​ൽ ബി​ജെ​പി​യു​ടെ ഗ്യാ​നേ​ശ്വ​ർ പ​ട്ടീ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്നാ​രാ​യ​ൺ സിം​ഗ് പു​ർ​നി​യെ തോ​ൽ​പ്പി​ച്ചു. 80,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബി​ജെ​പി സീ​റ്റ് നി​ല​നി​ർ​ത്തി​യ​ത്.