വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ടതില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ അധ്യയനത്തെക്കുറിച്ച്‌ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ല. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ തുറന്ന് ആദ്യത്തെ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുക. അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ല. ചില അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ലെന്നും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്കൂളുകളിലേക്ക് വരണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും ശിവന്‍കുട്ടി പറഞ്ഞു.