മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി ആരുമറിയാതെ മുറിയില്‍ പ്രസവിച്ചു; അയല്‍വാസി അറസ്റ്റില്‍

മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്.