ചെമ്പഴന്തിയില്‍ പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച്‌ കയറി കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച്‌ കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. ചെമ്പഴന്തി ഉദയഗിരിയില്‍ സ്വദേശി ചന്ദ്രിക (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി ചെമ്പഴന്തി ഉദയഗിരിയിലായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. അതേസമയത്ത് സമീപത്ത് ഉണ്ടായിരുന്ന ചന്ദ്രികയുടെ ദേഹത്ത് കൂടി കാര്‍ കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ ചന്ദ്രികയെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ശ്രീകാര്യം പൊലീസ് കേസ് എടുത്തു.