സഹപാഠികളായ രണ്ട് വിദ്യാർത്ഥിനികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

കൊല്ലം: സഹപാഠികളായ രണ്ട് വിദ്യാർത്ഥിനികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനികളാണ് ഇരുവരും. പതിനെട്ടുകാരിയായ ഉമയനല്ലൂർ വാഴപ്പിള്ളി സ്വദേശിനിയെയും, ഇരുപത്തിയൊന്നുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിനിയെയുമാണ് കാണാതായത്.

ഈ മാസം 23നാണ് ഇരുവരും പഠിക്കുന്ന സ്ഥാപനത്തിലേയ്‌ക്കെന്ന വ്യാജേന വീട്ടിൽ നിന്നും ഇറങ്ങിയത്. ശനിയാഴ്ച വൈകിയും വീട്ടൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകുകയായിരുന്നു. രാത്രിയിൽ തന്നെ പോലീസ് ഇരുവർക്കുമായി തിരച്ചിൽ ആരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോളുകൾ സ്വിച്ച് ഓഫാണെന്ന് പോലീസ് കണ്ടെത്തി. എന്നാൽ ഉച്ചയോടെ ഒരു പെൺകുട്ടിയുടെ ഫോൺ ഓണാകുകയും കാപ്പിൽ ഭാഗത്താണ് ഇവർ ഉള്ളതെന്നും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

കുണ്ടറയിൽ നിന്നും വരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേർന്നാണ് പതിവായി പഠിക്കാൻ പോയിരുന്നത്. എന്നും ആറ് മണിയോടെ വീട്ടിൽ തിരികെ എത്തിയിരുന്നതായും വീട്ടുകാർ പറഞ്ഞു. ഇരുവരും വിവാഹിതരാണ്.