പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പ്രടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പേട്ട പൊലീസ് പിടികൂടി. 20 കേസുകളില്‍ പ്രതിയായ കൊച്ചുവേളി സ്വദേശി അനില്‍ കുമാറിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയും അനില്‍ ബോംബെറിഞ്ഞു.

നിരവധി കേസുകളിലെ പ്രതിയാണ് ജാങ്കോ കുമാര്‍ എന്ന് വിളിക്കുന്ന അനില്‍ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. വധശ്രമ കേസുകള്‍പ്പെടെ കേസിലെ പ്രതിയായ അനില്‍ കുമാറിനെ ഒരു മാസം മുമ്പ് പേട്ട പൊലീസ് പിടികൂടാന്‍ പോയപ്പോഴാണ് ആദ്യം ബോംബാക്രമണം ഉണ്ടായത്. ബോംബേറില്‍ ഒരു പൊലീസുകാരന്‍റെ കേള്‍വി ശക്തി നഷ്ടമായി. ഈ കേസില്‍ പിടികൂടിയ അനില്‍ കുമാര്‍ ഈ മാസം ജയിലില്‍ നിന്നുമിറങ്ങിയിരുന്നു.

കരമനയില്‍ കഴിഞ്ഞ ദിവസം ആയുധം കാട്ടി ഭീകരന്തീരം സൃഷ്ടിക്കാണെന്ന വിവരത്തെ തുടര്‍ന്ന് എസ്‌ഐ രതീഷിന്‍റെ നേതൃത്വത്തിലെത്തി പൊലീസ് സംഘത്തിന് നേരെയും അനില്‍കുമാര്‍ ബോംബെറിഞ്ഞു. ഇതേ തുടര്‍ന്ന് അനില്‍ കുമാറിനെതിരെ ഗുണ്ടനിയമപ്രകാരം പൊലീസ് നടപടി ആരംഭിച്ചതായി ശംഖമുഖം അസി.കമ്മീഷര്‍ പൃഥിരാജ് അറിയിച്ചു.