കെപിസിസിക്ക് നാലു വൈസ് പ്രസിഡൻ്റുമാർ; എ വി ​ഗോപിനാഥിനെ ഒഴിവാക്കി; 56 അം​ഗ പട്ടിക

ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 56 അം​ഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയില്‍ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരില്‍ വനിതകള്‍ ഇല്ല. വി ടി ബല്‍റാം , എന്‍ ശക്തന്‍ , വി.പി സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

അഡ്വ. പ്രതാപചന്ദ്രന്‍ ആണ് ട്രഷറർ. ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകള്‍. ദീപ്തി മേരി വര്‍ഗീസും, അലിപ്പറ്റ ജമീലയും, കെ.എ തുളസിയും ആണ് ജനറല്‍ സെക്രട്ടറിമാരിലെ വനിതകള്‍. പദ്മജ വേണുഗോപാലിനെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി. ഡോ. പി. ആര്‍ സോന ആണ് നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു വനിത.

അനില്‍ അക്കര, ജോയ്തികുമാര്‍ ചാമക്കാല, ഡി സുഗതന്‍ എന്നിവരെയും നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമതസ്വരം ഉയര്‍ത്തിയ എ വി ​ഗോപിനാഥിനെ പട്ടികയില്‍ നിന്ന് പൂർണ്ണമായി ഒഴിവാക്കി. കെ.ജയന്തിനെ ജനറല്‍ സെക്രട്ടറിയായി ഉള്‍പ്പെടുത്തി.

51 പേര്‍ മാത്രം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 325 അംഗ പട്ടികയാണ് 56 ആക്കിയത്. 42 ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടായിരുന്നത് 23 ആക്കി ചുരുക്കി. 12 വൈസ് പ്രസിഡൻ്റു മാരുണ്ടായിരുന്നത് നാല് ആക്കി.

പൂർണ്ണ പട്ടിക ഇങ്ങനെ

വൈസ് പ്രസിഡൻ്റുമാർ: എൻ ശക്തൻ , വി ടി ബൽറാം വിജെ പൗലോസ്, വിപിസജീന്ദ്രൻ ട്രഷറർ: അഡ്വ. പ്രതാപചന്ദ്രൻ ജനറൽ സെക്രട്ടറിമാർ: എ എ ഷുക്കൂർ , ഡോ. പ്രതാപവർമ്മ തമ്പാൻ, അഡ്വ. എസ് അശോകൻ, മര്യാപുരം ശ്രീകുമാർ, കെകെ എബ്രഹം, അഡ്വ. സോണി സെബാസ്റ്റ്യൻ അഡ്വ. കെ ജയൻ , അഡ്വ പി എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ ,ടീ യു രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽമുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, പി എ സലിം അഡ്വ, പഴകുളം മധു ,എം ജെ ജോബ് , കെ പി ശ്രീകുമാർ, എം എം നസീർ, അലിപ്പറ്റ ജമീല, ജി എസ് ബാബു , കെ എ തുളസി അഡ്വക്കേറ്റ് ജി സുബോധൻ എക്സിക്യൂട്ടീവ് കമ്മിറ്റി: കെ സുധാകരൻ, വിഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് ,പി ടി തോമസ് ടി സിദ്ദിഖ്, പത്മജാ വേണുഗോപാൽ, വി എസ് ശിവകുമാർ, ആർ ശരത് ചന്ദ്രപ്രസാദ്, കെ പി ധനപാലൻ, എം മുരളി, കരകുളം കൃഷ്ണപിള്ള, കെഐ പൗലോസ്, അനിൽ അക്കര, സിവി ബാലചന്ദ്രൻ, ടോമി കല്ലാനി പി ജെ ജോയ്, കോശി എം കോശി, ഷാനവാസ് ഖാൻ കെ പി ഹരിദാസ്, കെ.ആർ സോനാ, പി ജ്യോതികുമാർ ചാമക്കാല, ജോൺസൺ എബ്രഹാം ജെയ്സൺ ജോസഫ്, ജോർജ് മാമ്മൻ കൊണ്ടൂർ, മണക്കാട് സുരേഷ്, മുഹമ്മദ് കുട്ടി മാസ്റ്റർ