പാലക്കാട്: മലമ്പുഴയില്‍ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അകമലവാരം വലിയകാടാണ് സംഭവം. മായമ്പാറ സ്വദേശി നാരായാണന്റെ പശുവാണ് കൊല്ലപ്പെട്ടത്.
നാല് ദിവസം മുമ്പ് മേയാന്‍ വിട്ട പശുവിനെ പിന്നീട് ജഡമായി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്തായി പുലിയുടെ കാല്പാടുകളും കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ പ്രദേശത്ത് വെള്ളം കയറിയിരുന്നു. ഇതിന് മുമ്പാണ് പശുവിനെ കാട്ടിലേക്ക് മേയാന്‍ വിട്ടത്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പശുവിന്റെ ജഡം കണ്ടെത്തുകയായിരുന്നു.