വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി; മലയടിവാരത്ത് കൃഷി ചെയ്തത് 13000 കഞ്ചാവ് ചെടികള്‍; വെട്ടിനിരത്തി വനം വകുപ്പ്

വാളയാര്‍: പാലക്കാട് വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയില്‍ കണ്ടെത്തിയത്. രണ്ട് എക്കര്‍ സ്ഥലത്ത് 800 കുഴികളിലായിട്ടായിരുന്നു കൃഷി. ചെടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

മൂന്ന് ദിവസം നീണ്ട റെയ്ഡിലാണ് കൃഷിയിടം കണ്ടെത്തി നശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് ഇതേ മലയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും, കഞ്ചാവ് കൃഷി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ വഴിതെറ്റി കാട്ടില്‍ കുടുങ്ങുകയും ചെയ്തിരുന്നു.