തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പ്; നേമം സോണിൽ ആദ്യ അറസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ നേമം സോണിൽ ആദ്യ അറസ്റ്റ്. കാഷ്യർ സുനിതയെയാണ് നേമം പൊലീസ് അറസ്റ്റ് ചെയതത്. സുനിതയടക്കം ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

നികുതി തട്ടിപ്പിലെ രണ്ടാം അറസ്റ്റാണിത്. കരമടച്ച 27 ലക്ഷം രൂപ കോർപ്പറേഷൻ അക്കൗണ്ടിലാക്കാതെ വെട്ടിപ്പ് നടത്തുകയായിരുന്നു. സൂപ്രണ്ട് എസ് ശാന്തിയടക്കം 5 ഉദ്യോഗസ്ഥരെ ഇനിയും പിടികൂടാനുണ്ട്. ആകെ 33 ലക്ഷത്തിൻ്റെ നികുതി വെട്ടിപ്പാണ് നടത്തിയത്.

തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പേറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. ശ്രീകാര്യം സോണില്‍ ഒന്നരവര്‍ഷത്തിനിടെ 26.5 ലക്ഷവും ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.