കനത്ത മഴയില്‍ പാലക്കാട്​ ജില്ലയില്‍ കൃഷി നാശം

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ല്‍ കാ​ര്‍​ഷകാർ പ്ര​തി​സ​ന്ധിയില്‍. ജി​ല്ല​യി​ലെ നെ​ല്‍ ക​ര്‍​ഷ​ക​ര്‍ വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത്​ നി​ര്‍​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ പ​ക​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്.

മ​ഴ തു​ട​രു​ന്ന​തോ​ടെ പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​രും ഏറെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ​ക്കു ശേ​ഷ​മു​ള്ള മ​ഴ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​നു​ഭ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും നി​ര്‍​ത്താ​തെ​യു​ള്ള മ​ഴ ഇ​താ​ദ്യ​മാ​ണെ​ന്ന്​ ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

ജി​ല്ല​യി​ല്‍ നെ​ല്ല്, പ​ച്ച​ക്ക​റി മേ​ഖ​ല​യി​ല്‍ 1168.55 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ഉ​ണ്ടാ​യ​താ​യാ​ണ്​ കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പറയുന്നു . ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 12 വ​രെ​യു​ള്ള കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രമുള്ള കണക്കാണിത് . വി​ള​വ് ഇ​റ​ക്കി​യ 760.567 ഹെ​ക്ട​ര്‍ കൃ​ഷി സ്ഥ​ല​മാ​ണ് മ​ഴ​യി​ല്‍ ന​ശി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 11, 12 തീ​യ​തി​ക​ളി​ല്‍ മാ​ത്രം ര​ണ്ടേ​കാ​ല്‍ കോ​ടി​യു​ടെ കൃ​ഷി നാ​ശം ഉ​ണ്ടാ​യ​താ​യും കൃ​ഷി വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

അ​തി​നു​ശേ​ഷം സം​ഭ​വി​ച്ച ന​ഷ്​​ട​ത്തി​ന്‍റെ ക​ണ​ക്ക് കൃ​ഷി വ​കു​പ്പ് ശേ​ഖ​രി​ച്ചു​ വ​രു​ന്ന​തേ​യു​ള്ളൂ.
ന​വ​രാ​ത്രി അ​വ​ധി ക​ഴി​ഞ്ഞ് അ​വ കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ ന​ഷ്​​ടം കു​ത്ത​നെ ഉ​യ​രും. നെ​ല്‍​കൃ​ഷി ക​ഴി​ഞ്ഞാ​ല്‍ ജി​ല്ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് പ​ച്ച​ക്ക​റി​യാ​ണ്.