നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമം; നടപടിയെടുക്കാത്ത പോലിസിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായിട്ടും നോക്കുകുത്തിയായി പൊലീസ്.

തൈക്കാട് കാറില്‍ കുടുംബത്തോടൊപ്പം ഇരുന്ന പെണ്‍കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി കടന്ന് പിടിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാത്ത പൊലിസിനെതിരെ ഉയരുന്നത് രൂക്ഷ വിമർശനം.

കഴിഞ്ഞ ദിവസം തൈക്കാട് ആശുപത്രിക്ക് സമീപം കുടുംബത്തോടൊപ്പമിരുന്ന പെണ്‍കുട്ടിയെയാണ് ഇതരസംസ്ഥാന തൊഴിലാളി കടന്നു പിടിച്ചത്. കുട്ടിയെ അക്രമിക്കാനും ശ്രമിച്ചു.

ഇത് കണ്ട നാട്ടുകാര്‍ തൊഴിലാളിയെ പിടികൂടി. ഇതിനിടെ പ്രദേശവാസികള്‍ അറിയിച്ച പ്രകാരം പോലിസ് സ്ഥലത്തെത്തി. എന്നാല്‍, പരാതി കേട്ട പോലിസ് പെണ്‍കുട്ടിയെ അപമാനിക്കാനാണ് ശ്രമിച്ചത്.

പരാതി എഴുതി നല്‍കിയാല്‍ മാത്രമേ കേസെടുക്കൂ എന്നായിരുന്നു പോലിസിൻ്റെ നിലപാട്. കുറ്റാരോപിതനെ പിടികൂടിയ നാട്ടുകാര്‍ക്കെതിരെയും പോലിസ് തിരിഞ്ഞു. ഇയ്യാളെ മര്‍ദ്ദിച്ചവര്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.