തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിലുന്നയിച്ച് കെ.കെ. രമ. പ്രതികൾക്ക് പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് നടപടി എടുക്കണമെന്നും ചോദ്യോത്തരവേളയിൽ രമ ആവശ്യപ്പെട്ടു.
ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് രമക്ക് നന്നായി അറിയാമല്ലോയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. അന്വേഷിച്ചത് യുഡിഎഫ് സർക്കാരാണ്. അന്നത്തെ പോലീസ് സംഘം കേസ് നന്നായി അന്വേഷിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.