മേപ്പാടിയില്‍ നാല്​ മാവോവാദികൾ; ചെക്ക് പോസ്റ്റില്‍ പരിശോധന കര്‍ശനം

ഗൂഡല്ലൂര്‍: വയനാട് മേപ്പാടി രാജമല ഭാഗത്ത് നാല്​ മാവോവാദികളെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തി ചെക്ക്​ പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി. മാവോവാദി ദൗത്യസേന, ലോക്കല്‍ പൊലീസ് ഉള്‍പ്പെടെ ജാഗ്രതയിലാണ്.

നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാണ്​. ദേവാല, ചേരമ്പാടി, എരുമാട്, അമ്പലമൂല, നെലാക്കോട്ട, ദേവര്‍ഷോല എന്നീ പൊലീസ് സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.