മലപ്പുറം കോട്ടയ്ക്കലിലെ യുവതിയുടെ ദുരൂഹമരണം; കൊലപാതകമെന്ന് പൊലീസ്; ഭര്‍ത്താവ് ഒളിവില്‍

മലപ്പുറം: കഴിഞ്ഞ ദിവസം കോട്ടക്കല്‍ സ്വദേശിനി മര്‍ദനമേറ്റു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ദേഹമാസകലം മുറിവേറ്റ ഉമ്മുകുല്‍സുവിനെ (32) ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഭര്‍ത്താവ് താജുദീനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു

യുവതിയെ മെഡിക്കല്‍ കോളേജിലാക്കി മരണം സ്ഥിരീകരിച്ചപ്പോള്‍ താജുദീന്‍ മുങ്ങുകയായിരുന്നു. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ബാലുശേരി വീര്യമ്പ്രത്തു സുഹൃത്തിന്റെ വീട്ടില്‍ വച്ച്‌ താജുദീന്‍ ഇവരെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു താജുദീന്‍ യുവതിയെ മര്‍ദിച്ചതെന്നും പൊലീസ് പറയുന്നു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.