സ്വര്‍ണക്കടത്തു കേസ്;സ്വപ്‌നക്കെതിരേ കോഫെപോസ പ്രകാരം കുറ്റം ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിൽ പ്രതി സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ വകുപ്പു പ്രകാരം കുറ്റം ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. സ്വപ്‌നയ്‌ക്കെതിരെ കോഫെപോസ ചുമത്തിയതിനെ ചോദ്യം ചെയ്ത് അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിലവില്‍ കോഫെപോസ പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന. കള്ളക്കടത്തു നിരോധന നിയമമായ കോഫെപോസ പ്രകാരം ഒരാളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാം.

നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്‌നയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.