പ്രളയ ദുരിതാശ്വാസ ഫണ്ട്​ തിരിമറി; തുടര്‍ നടപടിക്ക്​ വിജിലന്‍സ്​ നിര്‍ദേശം

തി​രു​വ​ല്ല: ​മ​ഹാപ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക്ക് വി​ജി​ല​ന്‍​സ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ജീ​വ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ട്, ദു​രി​താ​ശ്വാ​സ​ക്യാ​മ്പുക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് വേ​ണ്ടി ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ന​ട​ത്തി​പ്പ് ഫണ്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം.

പ്ര​ദേ​ശ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ല്‍​ നി​ന്നും കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളി​ല്‍ നി​ന്നും പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ല്‍ നി​ന്നും കൈ​പ്പ​റ്റി​യ തു​ക ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യിൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാണ് ജി​ല്ല വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് പരാതി ലഭിച്ചത്. പരാതിയിൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി സം​സ്ഥാ​ന വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തേ​ക്ക് കൈ​മാ​റി​യി​രു​ന്നു.

തു​ട​ര്‍​ന്ന് നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ ന​ട​ത്തി​യ വി​ജി​ല​ന്‍​സി‍ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി‍െന്‍റ​യും മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രാ​തി​യി​ല്‍ കഴമ്പുണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തി​ന് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​റി​പ്പോ​ര്‍​ട്ടി‍ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ജി​ല​ന്‍​സ് വ​കു​പ്പി‍ന്‍റെ അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.