ഓണ്‍ലൈന്‍വഴി വിദേശ മദ്യവില്‍പ്പന വ്യാപിപ്പിച്ച്‌ കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: ഓണ്‍ലൈന്‍വഴിയുള്ള വിദേശ മദ്യവില്‍പ്പന വ്യാപിപ്പിച്ച്‌ കണ്‍സ്യൂമര്‍ഫെഡ്. സംസ്ഥാനത്തെ മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിച്ചു.fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

ആദ്യ ഇടപാടിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍വഴി പണം അടയ്ക്കണം. നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ ലഭിക്കുന്ന ഒടിപിയുമായി അതത് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒടിപി ലഭിച്ച്‌ 48 മണിക്കൂറിനുള്ളില്‍ മദ്യം വാങ്ങണം. മദ്യം വാങ്ങാന്‍ ഇനി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഡോ. എസ് കെ സനല്‍ പറഞ്ഞു.