അ​ടൂ​രി​ൽ സി​പി​എം-​സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ സി​പി​എം-​സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇ​ന്ന് രാ​വി​ലെ അ​ടൂ​ർ ടൗ​ണി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. എ​ഐ​ടി​യു​സി​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ര​ണ്ടു സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു വി​ഭാ​ഗ​ത്തെ​യും നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ണ്ടു സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ എ​ഐ​ടി​യു​സി​യി​ൽ ചേ​ർ​ന്ന​ത്. പി​ന്നാ​ലെ ഇ​വ​ർ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ൾ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​രു​വ​രെ​യും ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സി​ഐ​ടി​യു. എ​ന്നാ​ൽ നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ ത​ർ​ക്കം അ​വ​സാ​നി​പ്പി​ച്ചു പി​രി​ഞ്ഞു.

ഇ​ന്ന് വീ​ണ്ടും ഇ​രു​വ​രും ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ൾ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് വീ​ണ്ടും പ്ര​കോ​പ​ന​മു​ണ്ടാ​യ​ത്. ഇ​തോ​ടെ ഇ​രു​വി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ടൗ​ണി​ൽ ത​മ്പ​ടി​ക്കു​ക​യാ​യി​രു​ന്നു.