തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും ഇക്കാര്യത്തിൽ ബെവ്കോയുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ ബീവറേജ് കോര്പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം. രാവിലെ 10 മുതൽ രാത്രി ഒൻപത് വരെ ബെവ്കോ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും. വെള്ളിയാഴ്ച മുതലാണ് സമയക്രമത്തില്‍ മാറ്റം.
അതേസമയം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 11 മുതൽ രാത്രി ഒൻപത് വരെയായിരിക്കും ബാറുകൾ പ്രവർത്തിക്കുക.