മോ​ൻ​സ​നെ​തി​രേ ആ​ദ്യം അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ബെ​ഹ്റ​; ബെ​ഹ്റ​യെ സം​ര​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ സം​ര​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മോ​ൻ​സ​നെ​തി​രേ ആ​ദ്യം അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ബെ​ഹ്റ​യാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

2019 ജൂ​ൺ 13നാ​ണ് മോ​ൻ​സ​നെ​തി​രേ ഡിജിപി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. മോ​ൻ​സ​ന്‍റെ വീ​ടി​ന് പോ​ലീ​സ് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​തി​ൽ വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം മോ​ൻ​സ​ൺ കേ​സും പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കാ​ൻ സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മോ​ൻ​സ​ന് പാ​സ്പോ​ർ​ട്ട് ഇ​ല്ലെ​ന്നു കേ​ട്ട​പാ​തി പോ​ലീ​സ് വി​ശ്വ​സി​ച്ചു, ഇ​ക്കാ​ര്യ​ത്തി​ല​ട​ക്കം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. എ​ഡി​ജി​പി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ര​ന്വേ​ഷ​ണ​വും ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.