മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല; ഇപ്പോഴും ആഗ്രഹമുണ്ട്; അതിനായി ശ്രമം തുടരുകയാണ്: രമേശ് ചെന്നിത്തല

ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് താജുൽ ഉലമ എഡ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല .

കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചൊരാളാണ് താൻ. ആയില്ല, എന്ന് കരുതി താൻ ഈ പരിപാടി നിർത്തിയില്ല, ഇപ്പോഴും ആഗ്രഹം പോയിട്ടുമില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു. അവസാനം വരെ പൊരുതിക്കൊണ്ടിരിക്കും. ഒരു ദിവസം താൻ അത് നേടുമെന്നതാണ് നിശ്ചയദാർഢ്യം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ഇത് അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

വിദ്യാർത്ഥികൾ സ്വപ്നം കാണണമെന്നും , അത് നേടിയെടുക്കാൻ പ്രയ്ത്നിക്കണമെന്നും പറയാനാണ് തന്റെ ആഗ്രഹം തന്നെ തുറന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.