ചെയ്യുന്ന ജോലിയില്‍ തൃപ്തന്‍; ബിജപി അധ്യക്ഷ സ്ഥാനത്തേക്കില്ല; നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി എംപി. നിലവില്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ തൃപ്തനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്. പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു എംപിയുടെ പ്രതികരണം. അതേസമയം കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയിരുന്നതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു ഇതേ ചോദ്യത്തിന് മുന്‍പ് അദ്ദേഹം മുന്‍പ് പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയും പിന്നീട് ബി ജെ പിയിലുണ്ടായ അ്‌സ്വാരസ്യങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമെന്നതടക്കമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ അധ്യക്ഷനാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായത്.