കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

കാ​സ​ർ​കോട് : കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. കാ​സ​ർ​കോട് ക​ർ​മ്മം​തൊ​ടി​യി​ൽ കാ​വു​ങ്കാ​ൽ സ്വ​ദേ​ശി കു​ഞ്ഞ​മ്പു​നാ​യ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ​മ്പു​നാ​യ​രെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ച​ത്ത 37 കി​ലോ​ഗ്രാം ഭാ​രം വ​രു​ന്ന കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കു​ഴി​ച്ചി​ട്ടു.