ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പ​ത്തി​ലാ​യ 16കാ​രിയെ യുവാവ് പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി കൊ​ണ്ടു​പോ​യി; പെ​ണ്‍​കു​ട്ടി​യെയും യു​വാ​വി​നെയും കൈയോടെ പിടികൂടി പോ​ലീ​സ്

വൈ​ക്കം: ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പ​ത്തി​ലാ​യ 16 കാ​രിയെ പ്ല​സ് വ​ണ്‍ പ​രീ​ക്ഷയ്ക്ക് ശേഷം 23കാ​ര​ൻ പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി കൊ​ണ്ടു​പോ​യി. പ​രാ​തി ല​ഭി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പെ​ണ്‍​കു​ട്ടി​യെ ഐരാപുരത്തെ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു പോ​ലീ​സ് പിടികൂടി.

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30നാ​ണ് വൈ​ക്കം ടി​വി പു​രം സാ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ പെ​ണ്‍​കു​ട്ടി പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചി​ട്ടും വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​ത്രി ഒ​മ്പതിന് വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച പോ​ലി​സ് പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ആ​വ​ർ​ത്തി​ച്ചു വി​ളി​ച്ചി​ട്ടു​ള്ള ര​ണ്ടു ന​മ്പർ കേ​ന്ദ്രീ​ക​രി​ച്ചു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ ഫോ​ണി​ന്‍റ ട​വ​ർ ലൊ​ക്കേ​ഷ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഐ​രാ​പു​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് ഒ​രു നി​മി​ഷം പാ​ഴാ​ക്കാ​തെ പോ​ലി​സ് ഐ​രാ​പു​ര​ത്തേ​ക്ക് പാ​ഞ്ഞു.

രാ​ത്രി 11.30ന് ​ഐ​രാ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ യു​വാ​വി​നൊ​പ്പം പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി. ബൈ​ക്കി​ൽ വൈ​ക്ക​ത്തെ​ത്തി​യ യു​വാ​വി​നൊ​പ്പം പെ​ണ്‍​കു​ട്ടി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു പോ​കുക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി കൊ​ണ്ടു​പോ​യ​തി​നു യു​വാ​വി​നെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്തേ​ക്കും.

വൈ​ദ്യ പ​രി​ശാ​ധ​ന​യ്ക്കു ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ക്കു​മെ​ന്നു പോ​ലി​സ് പ​റ​ഞ്ഞു.