സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി യു​വാ​വ് മ​ണി​പ്പൂ​രി​ല്‍ പി​ടി​യി​ല്‍

ഇം​ഫാ​ൽ: ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി യു​വാ​വ് മ​ണി​പ്പൂ​രി​ല്‍ പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മൊ​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.

ഇം​ഫാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ക​ദേ​ശം 42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 900 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം.

ഇം​ഫാ​ലി​ല്‍ നി​ന്നും ഡെല്‍​ഹി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​യി​രു​ന്നു മൊ​ഹ​മ്മ​ദ് എ​ത്തി​യ​ത്. എ​ന്നാ​ല്‍ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.