ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ കിടന്നിട്ടും ശസ്ത്രക്രിയ നടന്നില്ല; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്തിരിക്കുന്നത്.

പരാതി പരിഹരിച്ച ശേഷം മെഡിക്കൽ കോളേജ് അശുപത്രി സൂപ്രണ്ട് I5 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുൾ മജീദിനാണ് ശസ്ത്രക്രിയ നീണ്ട് പോയതിനെതിരെയാണ് പരാതി ഉയര്‍ത്തിയത്.

ഓർത്തോ വിഭാഗത്തിലെ അഞ്ചാം യൂണിറ്റിലെ വാർഡ് 37 ലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ആവശ്യം. മനുഷ്യാവകാശ പ്രവർത്തകനായ മുജീബ് റഹ്മാൻ സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്.