‘നീല തൊപ്പിയും അശോകസ്തംഭവും വേണം’; സർക്കാരിനോട് മോട്ടോർ വാഹന വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം: നീല തൊപ്പിയും അശോക സ്തംഭവും വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ചട്ട ഭേദഗതി വേണമെന്ന് ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബാററ്റ് തൊപ്പിയും അശോക സ്തംഭവും ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു.

95ലെ യൂണിഫോം ചട്ടത്തില്‍ ഭേദഗതി വേണമെന്നാണ് ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആര്‍ടിഒ, ജോയിൻ്റ് ആര്‍ടിഒ എന്നിവരാണ് നീല തൊപ്പിയും അശോകസ്തംഭ ചിഹ്നവും ഉപയോഗിച്ചിരുന്നത്.

1995 ലെ യൂണിഫോം ചട്ടത്തില്‍ കേരള എംബ്ലം ധരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കേരള എംബ്ലത്തിന് പകരം സ്റ്റേറ്റ് എംബ്ലം എന്ന് ഭേദഗതി ചെയ്യണമെന്നാണ് ഗതാഗത കമ്മീഷണറുടെ ഇപ്പോഴത്തെ ശുപാര്‍ശ.