അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, ഇവളുമാരൊക്കെ വെടക്ക്; കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റേഴ്സിനെതിരേ പിസി ജോർജ്

കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റേഴ്സിനെതിരേ വീണ്ടും നിശിതവിമർശനങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. മഠത്തിലെ കുർബാനക്കിടെയുള്ള വൈദികൻ്റെ പ്രസംഗത്തിനെതിരേ സിസ്റ്റേഴ്സ് ആരോപണങ്ങളുമായി മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതില്‍ പ്രതികരിച്ചായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.

“അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍ ആണ് പോലും, ഉടുപ്പൂരിയേച്ച്‌ പോണ്ടെ ഇവളുമാരൊക്കെ, വെടക്ക്, ഇതില്‍ കൂടുതല്‍ ഞാനൊന്നും പറയുന്നില്ല. ആരെയും അപമാനിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ പിസി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റേഴസ് കുര്‍ബാനയ്ക്കിടെ വൈദികൻ്റെ പ്രസംഗത്തിനെതിരേ ആരോപണങ്ങളുമായി മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.