ഭാ​ര​ത് ബ​ന്ദ് 27 ന് ; സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ തീരുമാനം

തിരുവനന്തപുരം: കർഷകസമരം പരിഹരിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ​ ആഹ്വാനം ചെയ്ത ഭാ​ര​ത് ബ​ന്ദ് സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ. വ്യാ​പാ​രി സ​മൂ​ഹ​വും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​സ​മി​തി അഭ്യർഥിച്ചു.

ഈ ​മാ​സം 27നാണ് ​ഭാ​ര​ത് ബ​ന്ദ് സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി തീ​രു​മാ​നി​ച്ചത്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

പ​ത്ത് മാ​സ​മാ​യി ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ രാ​ജ്യം മു​ഴു​വ​നാ​യി ഭാ​ര​ത് ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വ്യാ​പാ​രി സ​മൂ​ഹ​വും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു. പ​ത്രം, പാ​ൽ, ആം​ബു​ല​ൻ​സ്, മ​രു​ന്നു വി​ത​ര​ണം, ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം, വി​വാ​ഹം, രോ​ഗി​ക​ളു​ടെ സ​ഞ്ചാ​രം, മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.