വര്‍ക്കല: വിദേശ വനിതയ്ക്ക് നേരെ വര്‍ക്കലയില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനു സമീപം ഒരാളെ വിവാഹം കഴിച്ചു വര്‍ക്കലയില്‍ താമസിച്ച് റിസോര്‍ട് നടത്തി വരികയായിരുന്ന വിദേശവനിതയെയാണ് അപമാനിച്ചത്.
ടൂറിസ്റ്റ് റിസോര്‍ടിന് സമീപം ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. സ്കൂട്ടറില്‍ ബര്‍മുഡയും മഞ്ഞ ഷര്‍ടും ധരിച്ച് വന്ന യുവാവ് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. വര്‍ക്കല പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.