തിരുപ്പൂർ: ആറ് വയസുകാരനെ അഞ്ച് തെരുവുനായ്ക്കൾ സംഘം ചേർന്ന് ആക്രമിച്ചു. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പ്രകാശ് എന്ന കുട്ടിയെ തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടുനിന്ന കുട്ടിയെയാണ് അപ്രതീക്ഷിതമായി പരിസരത്തുണ്ടായിരുന്ന തെരുവുനായ്ക്കൂട്ടം കടിച്ചുവലിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പിതാവ് രാമസ്വാമിയാണ് പട്ടികളെ തുരത്തിയത്.
പ്രദേശത്ത് നായ്ക്കൂട്ടത്തിന്റെ ആക്രമണം പതിവാണെന്നും ഇരുചക്ര വാഹന യാത്രികരെ പട്ടികൾ പിന്നാലെ എത്തി ആക്രമിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.