സപ്ലൈകോ വഴി ഗ്യാസ് സിലിണ്ടർ; ‘ചോട്ടു’ വിതരണം തുടങ്ങി

കൊച്ചി: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് സിലിണ്ടര്‍ വിതരണം ആരംഭിച്ചു. അഞ്ചു കിലോയുടെ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറാണ് ഇത്തരത്തില്‍ വിതരണത്തിനെത്തുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സപ്ലൈകോയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു സമീപത്തുള്ള എല്‍പിജി ഔട്ട് ലെറ്റുകളില്‍ നിന്ന് എത്തിക്കുന്ന സിലിണ്ടറുകള്‍ അതത് ഡിപ്പോകളില്‍ റെസിപ്പ്റ്റ് ചെയ്ത് ഔട്ട് ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പനമ്പിള്ളി നഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്‍പന തുടങ്ങിയതായി സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.