ചെങ്കളയിലെ അഞ്ചുവയസ്സുകാരി മരിച്ചത് നിപ്പാ ബാധിച്ചല്ലെന്ന് പരിശോധനാ ഫലം

കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെ​ഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസള്‍ട്ട് നെഗറ്റീവാണെന്ന് കണ്ടത്.

ആര്‍ ടി പി സി ആര്‍ പരിശോധന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ആശങ്ക പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.