മംഗ്ലൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍; സാമ്പിള്‍ പൂണെയിലെ ലാബിലേക്ക് അയച്ചു

ബെ​ഗളൂരു: മംഗ്ലൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങള്‍ ഉള്ളത്. ഇയാള്‍ ‘കേരളത്തില്‍ നിന്നെത്തിയ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു.

ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ 140 പേരുടെ സാമ്പിളും നെ​ഗറ്റീവായിരുന്നു.