പാലക്കാട് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; അധ്യാപകരുടെ പീഡനം മൂലമെന്ന് കുടുംബം

പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകൾ കെ കൃഷ്ണകുമാരി (33)യാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം കോളേജില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു കൃഷ്ണകുമാരി.ഇവരുടെ ഗവേഷണം മുടക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കൃഷ്ണകുമാരിയുടെ സഹോദരി പറഞ്ഞു.സിന്ധു തമ്പാട്ടി, രാധിക എന്നീ ഗൈഡുകള്‍ക്ക് എതിരെയാണ് കുടുംബ പ്രധാനമായും ആരോപണം ഉയര്‍ത്തുന്നത്.