സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സറുടെ ആത്മഹത്യ; ഓ​ൺ​ലൈ​ൻ റ​മ്മി​യി​ൽ വൻതുക നഷ്ടമായതിൻ്റെ മനോവിഷമമെന്ന് സൂചന

അ​ങ്ക​മാ​ലി: ഓ​ൺ​ലൈ​ൻ റ​മ്മി​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​താണ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൂചന. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന മു​ള​ന്തു​രു​ത്തി ഇ​ല​ഞ്ഞി​ത്ത​റ വീ​ട്ടി​ൽ രാ​ഹു​ലി​നെ (32) ഇ​ന്ന​ലെ​യാ​ണ് മൂ​ക്ക​ന്നൂ​രി​ലെ ലോ​ഡ്‌​ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ൺ​ലൈ​ൻ റ​മ്മി​യി​ൽ രാഹുലിന് വൻ​തോ​തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടത് മനോവിഷമത്തിന് ഇടയാക്കിയെന്നാണ് സൂ​ച​ന. ജോ​ലി സം​ബ​ന്ധ​മാ​യി അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യെ​ന്നു പ​റ​ഞ്ഞാ​ണ് മു​റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ൾ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ജോ​ലി​യു​ടെ കാ​ര്യ​ത്തി​ൽ മി​ടു​ക്ക​നും സ​ത്യ​സ​ന്ധ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ ഇ​ദേ​ഹ​ത്തി​ന് ഓ​ൺ​ലൈ​ൻ റ​മ്മി​യി​ൽ ഹ​ര​മു​ള്ള​യാ​ളാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ഓ​ൺ​ലൈ​ൻ റ​മ്മി ക ​ളി യി​ൽ വ​ൻ തു​ക ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന​യു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ശേ​ഷ​മേ ന​ഷ്ട​ത്തി​ന്‍റെ തോ​ത് എ​ത്ര​യെ​ന്ന് ക​ണ്ടെ​ത്താ​നാ​കൂ.