കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനഃക്രമീകരിച്ചു

കൊച്ചി: മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനഃക്രമീകരിച്ചു. ഞായറാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെയാകും മെട്രോ സര്‍വീസ് നടത്തുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. നിലവില്‍ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം. കഴിഞ്ഞ മാസം മെട്രോയുടെ ശനിയാഴ്ചകളിലെ സമയക്രമം പുനഃക്രമീകരിച്ചിരുന്നു.