കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. 36 പേരുടെ പരിശോധന ഫലം ഇന്ന് പുറത്തുവിടും. ആറ് പേരില്‍ കൂടി ഇന്നലെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.
സമ്പര്‍ക്ക പട്ടികയില്‍ പ്രാഥമിക ലിസ്റ്റുകാരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഇതില്‍ 44 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. ഹൈറിസ്‌ക് വിഭാഗത്തില്‍ 51 പേരാണുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ മാതാവിന്റെ ഉള്‍പ്പടെ പത്ത് പേരുടെ പരിശോധന ഫലം ഇന്നലെ പുറത്തുവന്നിരുന്നു. എല്ലാ ഫലങ്ങളും നെഗറ്റീവായിരുന്നു.
വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. ചാത്തമംഗലത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് അവയുടെ സ്രവമെടുത്ത് പരിശോധിക്കും.
കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സംശയ നിവാരണത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് ഒരുക്കിയിരിക്കുന്നത്. നിപ രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരും, രോഗലക്ഷണങ്ങള്‍ ഉള്ളവരും വിവരമറിയിക്കണം.