തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യവിൽപന നടത്തുകയായിരുന്ന സ്ത്രീയുടെ മീൻകുട്ട തട്ടിത്തെറുപ്പിച്ച സംഭവത്തില്‍ നഗരസഭാ ജീവനക്കാരുടെ സസ്പെൻഷൻ റദ്ദാക്കി. പ്രതിഷേധം തണുത്തതോടെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മറയാക്കിയാണ് നഗരസ ഭാ തീരുമാനം. സസ്പെൻഷൻ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.
ജീവനക്കാർക്കെതിരായ നടപടി പേരിന് മാത്രമായി ഒതുക്കിയ നഗരസഭ, സസ്പെൻഷൻ കാലയളവ് ജീവനക്കാര്‍ക്ക് അവധിയായി പരിഗണിക്കാനും തീരുമാനിച്ചു. ഇതോടെ വേണ്ടപ്പെട്ടവരെ രക്ഷിച്ചിരിക്കയാണ് നഗരസഭ.
ആറ്റിങ്ങലില്‍ മത്സ്യക്കച്ചവടത്തിനെത്തിയ സ്ത്രീയ്ക്ക് നേരെയായിരുന്നു നഗരസഭാ ജീവനക്കാരുടെ അതിക്രമം. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചായിരുന്നു നഗരസഭാ ജീവനക്കാരുടെ അക്രമം. പിടിച്ചെടുത്ത മീൻ നശിപ്പിക്കുകയും ചെയ്തിരുന്നു.