മരംമുറി കേസിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; പ്രത്യേക സംഘം അന്വേഷിക്കണം; ഉന്നതരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

കൊച്ചി: പട്ടയഭൂമിയില്‍ മരം മുറിച്ച കേസില്‍ നിലപാട് കടുപ്പിച്ച്‌ ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഉന്നതരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട കോടതി, മരംകൊള്ളയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. മരംമുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

അന്വേഷണം പട്ടയഭൂമിയില്‍ നടത്തിയ മരംമുറിയില്‍ മാത്രം ഒതുക്കരുതെന്നും സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ ഭൂമിയിലേയും വനഭൂമിയിലേയും മരങ്ങള്‍ മുറിച്ചു കടത്തിയതും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.